ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിൽ സ്‌കൂൾ അധ്യാപകനെയും ഭാര്യയേയും മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച്‍ പ്രതി. ചോദ്യം ചെയ്യലില്‍ മുഖ്യ പ്രതി ചന്ദന്‍ വര്‍മ കൊലപാതക കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
സ്‌കൂള്‍ അധ്യാപകന്റെ ഭാര്യ പൂനവും പ്രതിയും തമ്മില്‍ വര്‍ഷങ്ങളായി അവിഹിത ബന്ധത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായതാണ് പ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. യുവതിയുമായി അടുത്തിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും അമേഠി പൊലീസ് സൂപ്രണ്ട് അനൂപ് സിങ് പറഞ്ഞു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇയാള്‍ അമേഠിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സുനില്‍ കുമാറിനെയും ഭാര്യ പൂനം ഭാര്‍തിയെയും ആറും മൂന്നും വയസുള്ള രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. നാല് പേരെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
ഡല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചന്ദന്‍ വര്‍മയെ എസ്ടിഎഫ് സംഘം പിടികൂടുന്നത്. അഞ്ച് പേരെ കൊലപ്പെടുത്തുമെന്ന് സൂചന നല്‍കി ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു
Post Your Comments