Latest NewsKeralaNews

കണ്ണൂരിലെ പ്രമുഖനെന്നല്ല ഒരു അനുഭാവി പോലും അൻവറിനൊപ്പമില്ല, കണ്ണൂരിനെപ്പറ്റി മനസ്സിലായിട്ടില്ല: പ്രതികരിച്ച്‌ ഡിവൈഎഫ്‌ഐ

വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റ് കണ്ട് കേരളം മുഴുവൻ അൻവറിന്റെ കൂടെയാണെന്ന് വിചാരിച്ചുവച്ചിരിക്കുകയാണ്

കണ്ണൂർ: പി വി അൻവർ എംഎല്‍എയ്‌ക്കെതിരെ പ്രതികരണവുമായി ഡിവൈഎഫ്‌ഐ. കണ്ണൂരിലെ ഒരു പ്രമുഖ സിപിഎം നേതാവ് തനിക്കൊപ്പം ഉണ്ടെന്ന അൻവറിന്റെ അവകാശവാദത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്.

അൻവറിന്റെ കൂടെ കണ്ണൂരിലെ ഒരു പ്രമുഖനെന്നല്ല, ഒരു സിപിഎം അനുഭാവി പോലുമില്ല. അൻവറിന് കണ്ണൂരിനെപ്പറ്റി മനസ്സിലായിട്ടില്ല. സിപിഎമ്മിനെ മനസ്സിലായിട്ടില്ല.’ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറയുന്നു.

read also: നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഔദ്യോഗിക വസതി ഒഴിഞ്ഞ് അരവിന്ദ് കെജരിവാള്‍

‘വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റ് കണ്ട് കേരളം മുഴുവൻ അൻവറിന്റെ കൂടെയാണെന്ന് വിചാരിച്ചുവച്ചിരിക്കുകയാണ്. അൻവറിന് സ്ഥലംമാറിപ്പോയി. കണ്ണൂരിലെ മാത്രമല്ല കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അൻവറിനൊപ്പമില്ല.’ സനോജ് പറഞ്ഞു.

ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിൽ പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. അൻവർ വാർത്താ സമ്മേളനത്തില്‍ നടത്തിയ പരാമർശങ്ങള്‍ ആധാരമാക്കി ഒഫീഷ്യല്‍ സീക്രട്ട് ആക്‌ട്, ഐ ടി ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button