
പത്തനംതിട്ട: വിദേശമദ്യം വ്യാപകമായി അനധികൃത വില്പന നടത്തുന്ന യുവാവ് പിടിയിൽ. കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച . കുമ്പഴ സ്വദേശി സുധീഷാണ് 7 ലിറ്റർ വിദേശ മദ്യവുമായി എക്‌സൈസിന്റെ പിടിയിലായത്. പത്തനംതിട്ട മലയാലപ്പുഴ മയിലാടുംപാറയില്‍ ഇന്നലെയാണ് സംഭവം
ഓട്ടോ ഡ്രൈവറായ സുധീഷ് വിദേശമദ്യം വ്യാപകമായി അനധികൃത വില്പന നടത്തുന്നയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിലെത്തിയ ഇയാളെ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ചേർന്ന് മാലയിട്ടും മുദ്രാവാക്യം മുഴക്കിയും സ്വീകരിച്ചിരുന്നത് വാർത്തയായിരുന്നു.
Post Your Comments