ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കും.

Read Also: ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച് ബസില്‍ തിക്കുണ്ടാക്കി മാലപൊട്ടിക്കുന്ന സംഘം പിടിയില്‍: ഇവരെ ശ്രദ്ധിക്കണമെന്ന് പൊലീസ്

വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പത്ത് ലക്ഷം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം നല്‍കും. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗണ്‍ ഷിപ് ഉണ്ടാക്കും.

മേപാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്‌റേറ്റ് എന്നീ രണ്ട് സ്ഥലങ്ങള്‍ ആണ് ടൗണ്‍ ഷിപ്പ് പരിഗണിക്കുന്നത്. നിയമ വശം പരിശോധിക്കും. ആദ്യ ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ജെന്‍സണ്‍ കഴിഞ്ഞമാസം വാഹനാപകടത്തില്‍ മരിച്ചിരുന്നു.

Share
Leave a Comment