Kerala

തായ്‌ലാന്‍ഡിലെ വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

തലശ്ശേരി: വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വച്ച് സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം.

സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയപ്പോഴായിരുന്നു അപകടം. മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്‍മ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിച്ചു. കബറടക്കം 12-ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും.

പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിന്‍ സിതാര (ദുബായ്). കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button