
തായ്‌ലന്‍ഡ്: ബുദ്ധനെ പ്രീതിപ്പെടുത്താന്‍ സന്യാസി സ്വന്തം തലയറുത്ത് ബലി നല്‍കി. 68കാരനായ തമാക്കോണ്‍ വാങ്പ്രീച്ച എന്ന സന്യാസിയാണ് സ്വന്തം തലയറുത്ത് ബലി നല്‍കിയത്. തനിച്ച് നടത്തിയ പൂജാ കര്‍മ്മങ്ങള്‍ക്കൊടുവിലാണ് വാള്‍കൊണ്ട് സന്യാസി സ്വന്തം തലയറുത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിയ ഒരുക്കങ്ങൾക്കൊടുവിൽ ഏപ്രില്‍ 15നാണ് സന്യാസി സ്വന്തം തലയറുത്ത് മാറ്റിയത്.
സ്വന്തം ജീവിതം ബലി നല്‍കുന്നതിലൂടെ മരണത്തിന് ശേഷമുള്ള ജീവിതം ഭാഗ്യം നിറഞ്ഞതാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. വടക്ക് കിഴക്കന്‍ തായ്‌ലന്‍ഡിലുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ അനന്തിരവനാണ് തലയറ്റ നിലയില്‍ സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തരത്തില്‍ ബലി നല്‍കിയാല്‍ ദൈവീക അവതാരമായി പുനര്‍ജനിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി അനന്തിരവന്‍ വ്യക്തമാക്കി.
ക്ഷേത്രത്തിലെ ബുദ്ധന്റെ പ്രതിമയിലിരുന്ന വാള്‍ ഉപയോഗിച്ചാണ് സന്യാസി തന്റെ കഴുത്ത് ഛേദിച്ചത്. 11 വര്‍ഷമായി ഈ ക്ഷേത്രത്തില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഈ സന്യാസി.
പൊലീസ് എത്തിയാണ് സംഭവ സ്ഥലത്തു നിന്നും മൃതദേഹം മാറ്റിയത്. വിവരം അറിഞ്ഞ് നൂറു കണക്കിന് സന്യാസികളാണ് അദ്ദേഹത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തുന്നതിനായി സംഭവ സ്ഥലത്തേക്ക് എത്തിത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വനത്തില്‍ സംസ്‌ക്കരിച്ചു.
Post Your Comments