Latest NewsLife StyleFood & CookeryHealth & Fitness

അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത ശരിയോ? അറിയാം ഇക്കാര്യങ്ങൾ

ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. വിശപ്പ്, ദാഹം എന്നിവ കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണു ലക്ഷണങ്ങൾ.

അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം, ഓട്സ്, റവ, മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അളവിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നുമാത്രം. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം.

വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവർഗങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, സലാഡുകൾ എന്നിവ ഉദാഹരണങ്ങളാണ്. പ്രാതലിനു ശേഷം പ്രമേഹരോഗികളിൽ ചിലപ്പോൾ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗർ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാർ, പയർ, കടല എന്നീ മാംസ്യം അടങ്ങിയ കറികൾ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും.

വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത്താഴം ഉറങ്ങാൻ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുൻപു കഴിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, ലഹരി ഒഴിവാക്കുക

കുറച്ചുനാൾ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിർത്തരുത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ മറ്റു പല രോഗങ്ങൾക്കും കാരണമാകും. ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കുക

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button