Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaHealth & Fitness

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

മധുരമെങ്കിലും പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്.

ലോകത്തേറ്റവും കൂടുതല്‍ പേരെ കീഴടക്കിയിരിക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.അമിതമായ പ്രമേഹം ഹൃദയത്തിന്റെ ആരോഗ്യത്തെ തന്നെ തകരാറിലാക്കി മരണം വരെ ക്ഷണിച്ചു വരുത്താം. പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഏറെയുമാണ്. ഇതിനു പുറമേ ചില മരുന്നുകള്‍, ഭക്ഷണ രീതി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.

കുട്ടികളില്‍ ചിലരില്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു വരുന്ന പ്രമേഹമുണ്ട്. ഗര്‍ഭകാലത്തു ഗര്‍ഭിണികളില്‍ കണ്ടു വരുന്ന ജെസ്റ്റേഷണല്‍ ഡയബെറ്റിസുണ്ട്. ഇത്തരം സ്ത്രീകളുടെ കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ തന്നെ അമിത വണ്ണത്തോടെയാണ് ജനിക്കുക. ഷുഗര്‍ ബേബീസ് എന്നാണ് ഇവരെ പൊതുവേ പറയുക. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പ്രമേഹം അമിത വണ്ണത്തിനുള്ള ഒരു കാരണമാണ്.പ്രമേഹം തന്നെ രണ്ടു വിധത്തിലുണ്ട്. സാധാരണ പ്രമേഹം കൂടാതെ പ്രമേഹം കൂടുമ്പോഴുണ്ടാകുന്ന ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. അമിതമായ പ്രമേഹമുളളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കം പലതും എടുക്കേണ്ടി വരും. പ്രമേഹത്തെ സ്വാഭാവിക ഭക്ഷണ ക്രമം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

കോവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതിന്റെ പ്രമേഹ നിയന്ത്രണ ഗുണം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. മധുരമെങ്കിലും പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്. ഇതാണ് പ്രമേഹ രോഗത്തിന് പരിഹാരമാകുന്നത്. ഇതിലെ നാരുകളും ഗുണം നല്‍കുന്നു. ഒരുവിധം പഴുത്ത, അതായത് പച്ചപ്പു മാറി എന്നാല്‍ അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുളള പ്രകൃതിദത്ത മരുന്നാണ്.

ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. ഇതുപോലെ പച്ച നേന്ത്രക്കായ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് ചുട്ടു കഴിയ്ക്കുന്നതോ തോരന്‍ വച്ചോ കറി വച്ചോ കറിയ്ക്കുന്നതോ നല്ലതാണ്. പ്രമേഹത്തിനു പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്.കുമ്ബളങ്ങ മറ്റൊരു പ്രമേഹ നിയന്ത്രണ പച്ചക്കറിയാണ്. ഇതിന്റെ നീരു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതു പ്രമേഹം മാത്രമല്ല, ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് ഉപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതും ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും കറികളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

നെല്ലിക്ക പ്രമേഹ പരിഹാരത്തിന് പൊതു സമ്മതി നേടിയ ഒന്നാണ്. ഇതിലെ കയ്പ് പ്രമേഹത്തെ ഒതുക്കുവാന്‍ സഹായിക്കും. വൈറ്റമിന്‍ സി, ഫൈബര്‍ തുടങ്ങിയവയെല്ലാം പ്രമേഹത്തെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്.പ്രമേഹ രോഗികള്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു മരുന്നാണ് ഓട്‌സ്. നാരുകള്‍ ധാരാളം അടങ്ങിയ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം പ്രമേഹം കാരണം നമുക്കുണ്ടാകുന്ന ക്ഷീണവും ആരോഗ്യ പ്രശ്‌നങ്ങളുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്.പഴുത്ത ചക്ക പ്രമേഹത്തിനു നല്ലതല്ലെങ്കിലും പച്ചച്ചക്കയും ചക്കക്കുരുവുമെല്ലാം പ്രമേഹത്തിനുള്ള പ്രകൃതി ദത്ത വഴികളാണ്.

ചക്കക്കുരു ചുട്ടു കഴിയ്ക്കാം. ചക്കയിലെ ഫൈബറുകളാണ് ഏറെ ഗുണം നല്‍കുന്നത്. ഇടിയന്‍ ചക്കയും ഏറെ നല്ലതാണ്. ഉലുവ മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും. ഉലുവ കുതിര്‍ത്തി ഒരു ടീസ്പൂണ്‍ വീതം രാവിലെ ചവച്ചരയച്ചു കഴിയ്ക്കാം. തലേന്ന് രാത്രി ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളവും ഉലുവയും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഉലുവ ചവച്ചരച്ചു കഴിയ്ക്കണം. ഉലുവയിട്ടു തിളപ്പിച്ച വെള്ളവും ഏറെ നല്ലതാണ്.വെളുത്തുള്ളി രാവിലെ വെറും വയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കാം. ചുട്ടും കഴിയ്ക്കാം.

ഇത് പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കാം. ചെറിയ ഉള്ളിയും സവാളയുമെല്ലാം പ്രമേഹത്തിന് ഏറെ നല്ലതാണ്. ചെറിയുള്ളി ഏറെ ഗുണകരമാണെന്നു പറയാം.പച്ചപ്പപ്പായ ഉപ്പു ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത്, പാവയ്ക്കാ നീര്, പിണ്ടിയുടെ നീര്, പിണ്ടിത്തോരന്‍ എന്നിവയെല്ലാം ഇതിനുള്ള നാടന്‍ മരുന്നുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button