സ്വയം വിവാഹം കഴിച്ചതോടെസോഷ്യൽ മീഡിയയിൽ വൈറലായ ടിക് ടോക് താരം കുബ്ര അയ്കുത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. 26 കാരിയായ താരം തുർക്കിയിലെ തന്റെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നുമാണ് വീണാണ് മരിച്ചത്.
മൃതദേഹത്തിന് അരികെ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും തുർക്കി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് കോസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
“ഞാൻ എൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവനൊടുക്കിയത്. കാരണം എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. എൻ്റെ ജീവിതത്തില്‍ ഞാൻ എല്ലാവരോടും നല്ലവളായിരുന്നു, പക്ഷേ എനിക്ക് എന്നോട് തന്നെ നല്ലവളായിരിക്കാൻ കഴിഞ്ഞില്ല. ഒരു നല്ല മനുഷ്യനായി ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല. ജീവിതത്തില്‍ സ്വാർത്ഥത പുലർത്തുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും.”- എന്ന കുറിപ്പും കണ്ടെത്തി.
ടിക് ടോക്കില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സും കുബ്ര അയ്കുതിനുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെ കുബ്ര തന്റെ ശരീര ഭാരം വർധിക്കുന്നില്ലെന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Post Your Comments