KeralaLatest NewsNews

ഫോണ്‍ ചോര്‍ത്തല്‍ നിയമ വിരുദ്ധം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ പൊലീസ് കേസ്

കൊച്ചി:പിവി അന്‍വര്‍ എംഎല്‍എക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയില്‍ കോട്ടയം കറുകച്ചാല്‍ പൊലീസാണ് പി വി അന്‍വറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതത്.കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അന്‍വറിന്റെ വെളുപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി.

Read Also: 24 മണിക്കൂറും 4 പൊലീസുകാരുടെ കാവല്‍; പി വി അന്‍വറിന്റെ വീടിന് സുരക്ഷ

ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ കാളുകള്‍ ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കയറി ചോര്‍ത്തുകയോ ചോര്‍ത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയാണ് എഫ്‌ഐആറിലുള്ളത്.നിയമത്തിന് വിരുദ്ധമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും എഫ്‌ഐആറിലുണ്ട്.

ഇതിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ പകയും ഭീതിയും ഉണ്ടാക്കുന്നതിന് വേണ്ടിയും മനപൂര്‍വം പ്രകോപനപരമായി കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ദൃശ്യ മാധ്യമങ്ങളിലൂടെ ചോര്‍ത്തിയ ഫോണ്‍ കോളുകള്‍ പുറത്തവിടുകയായിരുന്നുവെന്നുമാണ് പരാതി. സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയിലാണ് കേസ് വരുന്നത്. അന്‍വറും സിപിഎമ്മും തമ്മിലുള്ള പോരില്‍ നിര്‍ണായകമാകുകയാണ് ഫോണ്‍ ചോര്‍ത്തല്‍ കേസ്.

പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അന്‍വറിനെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button