ഗരുഡ കൊടുമുടി കയറുന്നതിനിടെ മലയാളി യുവാവ് മരിച്ചു

അമലിന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ, സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അമല്‍ മോഹൻ (34) ആണ് മരിച്ചത്.

ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായർ അമലിൻ്റെ ആരോഗ്യനില മോശമാണെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. എൻഡിആർഎഫ് സംഘം ബേസ് ക്യാംപില്‍ എത്തിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല.

read also: ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും
കേദാര്‍നാഥില്‍ നിന്ന് അമലിന്റെ മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഈ മാസം 24ന് ആണ് അമല്‍ അടക്കം നാലംഗ സംഘം ട്രക്കിങ്ങിന് പോയത്.

Share
Leave a Comment