മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സിപിഎം പ്രവര്‍ത്തകര്‍.
ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യവുമായി മലപ്പുറത്തും നിലമ്പൂരിലും ഇടക്കരയിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. അതിനിടെ എംഎല്‍എക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ‘ഗോവിന്ദന്‍ മാഷൊന്ന് ഞൊടിച്ചാല്‍ മതി അന്‍വറിന്റെ കയ്യും കാലും വെട്ടി പുഴയിലെറിയും, പൊന്നേ എന്ന് വിളിച്ച നാവിന് പോടാ എന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ചത്. എംഎല്‍എയുടെ കോലം കത്തിച്ചും പ്രതിഷേധം അരങ്ങേറി.
read also: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: വിദ്യാര്‍ഥി ചികിത്സയില്‍
പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. പാര്‍ട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും ഇടത് എംഎല്‍എ എന്ന പരിഗണന ഇനി അന്‍വറിന് നല്‍കില്ലെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Post Your Comments