Latest NewsNewsInternational

ആത്മഹത്യാ പെട്ടി ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തു, ലോകത്തെ ഞെട്ടിച്ച് ആദ്യ കേസ്

നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

സൂറിച്ച്: സൂയിസൈഡ് പോഡ് അഥവാ ആത്മഹത്യാ പെട്ടി ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തു. പിന്നാലെ നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്വിറ്റ്‌സര്‍ലാന്റിലാണ് സംഭവം. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവര്‍ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ആദ്യമായാണ് ഇത്തരമൊരു കേസ് എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാഫൗസെനിലെ പൊലീസാണ് സംഭവത്തില്‍ നിരവധിപ്പേരെ അറസ്റ്റ് ചെയ്തത്. സാര്‍കോ എന്ന കമ്പനി നിര്‍മ്മിച്ച ആത്മഹത്യാ പെട്ടി ഉപയോഗിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.

Read Also: വീണ്ടും റെക്കോർഡുകൾ തകർത്ത് സ്വർണ്ണ വില, ഇന്നത്തെ നിരക്ക് അറിയാം

സൂയിസൈഡ് പോഡ് അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. കൃത്യമായ കാരണങ്ങളുണ്ടെങ്കില്‍ മരിക്കാനുള്ള അനുമതി നിയമാനുസൃതമായി നല്‍കുന്ന രാജ്യമാണ് ഇവിടം. വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകള്‍ അഥവാ ആത്മഹത്യാപ്പെട്ടികള്‍ മുന്നിലേക്ക് വയ്ക്കുന്നതെങ്കിലും യുവതിക്ക് ഇത്തരത്തില്‍ മരിക്കാനുള്ള കാരണങ്ങളില്ലെന്നാണ് പൊലീസ് നിരീക്ഷണം.

ഇതോടെയാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരേയും ആത്മഹത്യയ്ക്ക് സഹായം നല്‍കിയവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി മരിച്ചുകിടന്ന സംഭവ സ്ഥലത്ത് നിന്ന് സൂയിസൈഡ് പോഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ സൂയിസൈഡ് പോഡ് ഉപയോഗിക്കാന്‍ പുറത്ത് നിന്നുള്ള ആളുകള്‍ക്ക് സാധിക്കില്ലെന്നും സ്വയം പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് ഇത് പ്രവര്‍ത്തിപ്പിക്കാനാകൂവെന്നുമാണ് ആത്മഹത്യാപ്പെട്ടിയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലാന്റ് ജര്‍മ്മനി അതിര്‍ത്തിയിലുള്ള മെരിഷ്വേസെനിലെ വനമേഖലയില്‍ വച്ചാണ് സൂയിസൈഡ് പോഡ് ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

രഹസ്യ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ആത്മഹത്യ പുറത്ത് വന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മരണപ്പെട്ടയാളുടെ പേരും വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. ജൂലൈ മാസത്തില്‍ ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ ആത്മഹത്യാപ്പെട്ടി ഈ വര്‍ഷം ആദ്യമായി ഉപയോഗിക്കുമെന്ന് വിശദമാക്കിയിരുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രേരണയിലാണോ യുവതിയുടെ ആത്മഹത്യയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button