Latest NewsKeralaIndiaNews

ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റേത്: പരിശോധനാഫലം പുറത്ത്

അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി

ബംഗളൂരു: ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റെതാണെന്ന് സ്ഥിരീകരണം. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുകയായിരുന്നു. തുടർന്ന്, മംഗളുരുവിലെ എഫ്‌എസ്‌എല്‍ ലാബ് നടത്തിയ പരിശോധനയില്‍ അതു പശുവിന്റെതാണെന്ന് വ്യക്തമായതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.

read also: കേരളത്തിൽ എംപോക്‌സ് ക്ലേഡ് വണ്‍ ബി: അതിവേഗ വ്യാപന സാധ്യത, ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിക്കുന്നത് മലപ്പുറത്ത്

ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button