KeralaLatest NewsNews

പി.വി അന്‍വറിനെ ആരും മുസ്ലിം ലീഗിലേയ്ക്ക് ക്ഷണിച്ചിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം: മുസ്ലിം ലീഗ് നേതാവ് സലാം

മലപ്പുറം: പി.വി അന്‍വറിനെ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതില്‍ എവിടെയും അന്‍വറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമര്‍ശമില്ല. മുസ്ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അന്‍വറിന് ആ നിലപാടിനൊപ്പം നില്‍ക്കേണ്ടി വരും എന്ന് പറഞ്ഞാല്‍ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകുമെന്ന് അദ്ദേഹം ചോദിച്ചു.

Read Also: ഗംഗാവലി പുഴയുടെ അടിയില്‍ ആക്ടിവ സ്‌കൂട്ടറും, ലോറിയുടെ ലോഹഭാഗങ്ങളും തടികഷ്ണങ്ങളും

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുസ്ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അന്‍വര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്ലിംലീഗും യു.ഡി.എഫും ഉന്നയിച്ചുവരുന്ന കാര്യങ്ങള്‍ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അന്‍വര്‍ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചര്‍ച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുത് എന്ന് മാത്രമേ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കാനുള്ളൂ. – പി.എം.എ സലാം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button