Latest NewsNewsIndia

ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, മുഖത്ത് തുപ്പി: നടി പാര്‍വതി നായര്‍ക്കെതിരെ കേസ്

സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്.

നടി പാര്‍വതി നായര്‍ക്കെതിരെ പരാതിയുമായി യുവാവ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തത്. സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്.

2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് നുങ്കമ്പാക്കത്തെ തന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും കാണാതായിരുന്നു. തുടർന്ന്, മോഷണം നടത്തിയത് താനാണെന്ന് ആരോപിച്ച്‌ നടിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി.

read also: കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല, ഇടതുപക്ഷക്കാര്‍ വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്: എഎ റഹീം

തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച്‌ മനസിലാക്കിയതിനു പിന്നാലെയായിരുന്നു ഇതെന്നും സുഭാഷ് പറഞ്ഞു. പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച്‌ കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.

shortlink

Post Your Comments


Back to top button