ചടങ്ങോ, താര പരിവേഷമോ, പരസ്യം ചെയ്യലോ ഇല്ലാതെ ആവശ്യക്കാർക്ക് 6000 കിലോ അരി നൽകി രണ്ട് സിനിമാ താരങ്ങൾ. പാർവതി നായരും യോഗി ബാബുവുമാണ് സംഭാവന നൽകിയത്. ഓരോ ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെയും തമിഴ്നാട് സർക്കാരിന്റെയും ധനസഹായ നിധിയിലേക്ക് സംഭാവന നൽകിയതിന് പുറമെയാണ് നടി പാർവതി നായർ 1500 കിലോ അരി ഫെഫ്‍സിക്കും 1000 കിലോ സിനിമ പത്രികയ് അളർകൾ സംഘത്തിനുമായി നൽകിയത്.
നടൻ യോഗിബാബു മാർച്ച് 31ന് 1,250 കിലോ അരി ഫെഫ്സിക്ക് നൽകിയിരുന്നു. ഏപ്രിൽ ഒൻപതിന് ജൂനിയർ ആർട്ടിസ്റ്സ് അസോസിയേഷന് 1,250 കിലോ അരി കൂടി നൽകുകയുണ്ടായി. മൂന്നാം ഘട്ടത്തിൽ 1000 കിലോ അരിയാണ് ഫെഡറേഷൻ ഓഫ് സ്മാൾ സ്ക്രീൻ ടെക്‌നീഷ്യൻസ് എന്ന സംഘടനക്ക് യോഗിബാബു നൽകിയത്.
Post Your Comments