ടെക്‌സാസ്: ഗ്യാസ് പൈപ്പ് ലൈനിന് മുകളിലേക്ക് ഇടിച്ച് കയറിയ എസ് യു വിയില്‍ നിന്ന് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പൊലീസ്. അമേരിക്കയിലെ ടെക്‌സാസിലാണ് കഴിഞ്ഞ ദിവസം എസ് യു വി പൈപ്പ് ലൈനിന്റെ വാല്‍വ് ഇടിച്ച് തകര്‍ത്തത്. പിന്നാലെയുണ്ടായ അഗ്‌നിബാധ നാല് ദിവസം നീണ്ട പ്രയത്‌നത്തിന് ശേഷമാണ് നിയന്ത്രിക്കാനായത്. വ്യാഴാഴ്ച രാത്രിയോടെയാണ് മേഖലയിലെ അഗ്‌നിബാധ നിയന്ത്രിക്കാനായത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ നിന്ന് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ടെക്‌സാസിലെ ഡീര്‍ പാര്‍ക്കിന് സമീപത്തായാണ് അപകടമുണ്ടായത്. ഹൈ വോള്‍ട്ടേജ് പവര്‍ ലൈനുകള്‍ക്ക് താഴെയായി ഭൂമിക്കടിയിലൂടെ പോവുന്ന ഗ്യാസ് പൈപ്പ് ലൈനിന്റെ വാല്‍വിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. സമീപത്തെ കടയില്‍ നിന്നും വാഹനം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു വാഹനം പൈപ്പ് ലൈനിലെ വാല്‍വിലേക്ക് ഇടിച്ച് കയറിയത്.
സംഭവത്തില്‍ ദുരൂഹതയില്ലെന്നും അപകടമാണെന്ന പ്രാഥമിക നിഗമനത്തിലുമാണ് പൊലീസുള്ളത്. 20 ഇഞ്ച് പൈപ്പ് ലൈന്‍ ഹൂസ്റ്റണ്‍ മേഖലയിലൂടെ മൈലുകളാണ് കടന്ന് പോകുന്നത്. ചങ്ങല കെട്ടിയാണ് ഇവരയുടെ വാല്‍വുകള്‍ സംരക്ഷിച്ചിട്ടുള്ളത്. അഗ്‌നിബാധയ്ക്ക് പിന്നാലെ മേഖലയില്‍ നിന്ന് ആയിരത്തോളം വീടുകളാണ് അധികൃതര്‍ ഒഴിപ്പിച്ചത്. സ്‌കൂളുകളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളേയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments