കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ ശ്രീക്കുട്ടിയും അജ്മലും മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്. അപകടം നടന്നതിന് തൊട്ട് മുമ്പത്തെ ദിവസം ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സെപ്റ്റംബര്‍ 14ന് പുറമേ ഒന്ന്, ഒമ്പത് തീയതികളിലും ഇരുവരും ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.
read also: രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി നടി
ഹോട്ടലില്‍ മുറിയെടുത്ത് മണിക്കൂറുകള്‍ ഇവിടെ തങ്ങുന്ന പ്രതികള്‍ മാരക ലഹരിമരുന്നാണ് ഉപയോഗിച്ചിരുന്നതെന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും ഹോട്ടല്‍ മുറിക്കുള്ളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും റിപ്പോർട്ട്. കൂടാതെ, കരുനാഗപ്പള്ളി ടൗണിലെ ഹോട്ടലില്‍ ഇരുവരും നിരവധി തവണ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ചോദ്യം ചെയ്ത സമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. കസ്റ്റഡി അപേക്ഷയില്‍ . ഇരുവരും മദ്യപിച്ചിരുന്നതായും പറയുന്നുണ്ട്.
Post Your Comments