തിരുവനന്തപുരം : ആറന്മുളയിൽ കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് രാത്രികാലങ്ങളിൽ കോവിഡ് ബാധിച്ച സ്ത്രീകളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്നു ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.
Also read : കോവിഡ് തലയ്ക്ക് മുകളില്‍ വാളായി തൂങ്ങുമ്പോള് തിങ്ങി നിറഞ്ഞ് ഇന്ത്യയിലെ തടവറകൾ
അടിയന്തര സാഹചര്യത്തിൽ മാത്രം രാത്രിയിൽ ആംബുലൻസ് അയച്ചാൽ മതി. സ്ത്രീകളെ ചികിത്സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഒപ്പമുണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. യുവതി പീഡനത്തിനിരയായത് ആരോഗ്യവകുപ്പിന്റെ വീഴ്ചയായാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ചൂണ്ടിക്കാട്ടിയതോടെയാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുത്തത്
Post Your Comments