ഹരിപ്പാട്: ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51) ആണ് മരിച്ചത്. കാര്‍ത്തികപ്പളളി – കായംകുളം റോഡില്‍ ചിങ്ങോലി കാവില്‍പ്പടിക്കല്‍ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞ് ഓടയിലേക്ക് വീണ അനൂപിനെ രാത്രി വൈകിയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.
Read Also: വടകരയില്‍ റോഡരികില്‍ കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി: സംഭവം കൊലപാതകം
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ യാത്രക്കാരാണ് ഓടയില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ കരീലക്കുളങ്ങര പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ ദിവാകരന്‍. അമ്മ: പരേതയായ ജഗദമ്മ. ഭാര്യ: സിന്ധു. മക്കള്‍: പവിത്ര, പവിഷ.
സമാനമായ മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കല്ലറ നീറുമണ്‍കടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. കുടുംബ വീട്ടിലേയ്ക്ക് പോവുകയായിരുന്നു സഞ്ജു. രാവിലെ കുടുംബ വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിന്റെ ബൈക്ക് കണ്ടിരുന്നു. പിന്നാലെ ബന്ധുക്കളും നാട്ടുകാരും കിണറ്റില്‍ നോക്കിയപ്പോഴാണ് സഞ്ജുവിനെ കണ്ടത്.
Post Your Comments