സകല ഐശ്വര്യങ്ങൾക്കുമായി ശബരിമലയിലെ പടി പൂജ

സത്യം, രജസ്, തമസ് എന്നീ ത്രിഗുണങ്ങള്‍ അടുത്ത മൂന്നു പടികള്‍ക്ക് ആധാരമാണ്

സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. ക്ഷേത്ര തിരുമുറ്റത്തേക്കുള്ള 18 പടികള്‍ക്കു മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രാധാന്യം ശബരമലയിലുണ്ട്. പൂങ്കാവനത്തിലെ പതിനെട്ടു മലകളെയാണ് പതിനെട്ടുപടികള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ പടിയിലും ഓരോ മലദൈവത്തെ കുടിയിരുത്തിയിരിക്കുന്നു എന്നതാണു സങ്കല്‍പം.

പതിനെട്ടു പുരാണങ്ങളാണ് ഇവയുടെ ആധാരമെന്നും സങ്കല്പമുണ്ട്.  കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ പഞ്ചേന്ദ്രിയങ്ങള്‍ ആദ്യത്തെ അഞ്ചു പടികളെയും തത്വം, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം എന്നീ അഷ്ടരാഗങ്ങള്‍ ആറു മുതല്‍ പതിമൂന്നുവരെ പടികളെയും പ്രതിനിധീകരിക്കുന്നു.

സത്യം, രജസ്, തമസ് എന്നീ ത്രിഗുണങ്ങള്‍ അടുത്ത മൂന്നു പടികള്‍ക്ക് ആധാരമാണ്. ജ്ഞാനവും വിദ്യയുമാണ് 17ഉം 18ഉം പടികള്‍ എന്ന വിശ്വാസവും ജ്ഞാനികള്‍ക്കിടയില്‍ പ്രബലമാണ്. ഈ പതിനെട്ടു പടികള്‍ക്കും പ്രത്യേകമായി നടത്തുന്ന പൂജയാണ് പടിപൂജ.

Share
Leave a Comment