Latest NewsKeralaNews

13 വര്‍ഷം മുമ്പ് ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ കയറിപ്പിടിച്ചു: മുകേഷിനെതിരെ വീണ്ടും പരാതി

'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയിലാണ് സംഭവം

തൃശൂര്‍: നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും കേസ്. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിലാണ് സംഭവം. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണ സംഘം വടക്കാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തും.

read also : സിമി റോസ്ബെൽ ജോണിനെ കോൺഗ്രസ് പുറത്താക്കി

മുകേഷിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സത്യവാങ്മൂലം നല്‍കും. നാളെ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button