ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് 2100 കോടി രൂപയുടെ ചെക്ക് ലഭിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ എഴുതിയ ചെക്ക് തപാല്‍ വഴി ട്രസ്റ്റിലേക്ക് അയച്ചതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്രായ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് ചെക്ക് തന്റെ ഓഫീസിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് കോടിക്കണക്കിന് രൂപയാണ് സംഭാവനയായി ലഭിച്ചത്. സ്വര്‍ണ്ണവും , വെള്ളിയും സംഭാവനയായി നല്‍കിയ ഭക്തരുമുണ്ട്. അതിനിടെയാണ് 2100 കോടിയുടെ ചെക്കും ക്ഷേത്രത്തിലെത്തിയത് .
അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 5,500 കോടി രൂപയാണ് . കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 11 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാമക്ഷേത്രത്തിന് 2000 കോടിയിലധികം രൂപ സംഭാവന ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
Post Your Comments