ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാർ സിനിമാ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളും വെളിപ്പെടുത്തിയിരുന്നു. നടിമാരുടെ ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും രാജിവച്ചിരുന്നു.
ഈ സാഹചര്യത്തിൽ അഷ്ടമിരോഹിണി ആശംസ കുറിച്ചുകൊണ്ട് നടി രചന നാരായണൻകുട്ടി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്.
‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ…മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാൻ… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകള്‍’- എന്നാണ് രചന കുറിച്ചിരിക്കുന്നത്. രചന പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.
സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ, ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്നൊരു സംശയം എന്നൊക്കെയാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments