KeralaLatest News

 ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് ഭാര്യക്കൊപ്പം ബൈക്കിൽ പോകവെ: ഒമ്പതാം പ്രതിയായ ഇമാമും കീഴടങ്ങി

പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ കീഴടങ്ങി. മലപ്പുറം വണ്ടൂർ അരോപ്പിയിൽ പുളിവെട്ടി മുഹമ്മദ് മകൻ ഇബ്രാഹിം മൗലവിയാണ് കോടതിയിൽ കീഴടങ്ങിയത്. പാലക്കാട് നഗരത്തിലെ ശംഖുവാരത്തോട് ജുമാ മസ്ജിദ് ഇമാമാണ് ഇബ്രാഹിം മൗലവി. സഞ്ജിത്ത് കൊലക്കേസിലെ ഒമ്പതാം പ്രതിയായ ഇയാൾ ഇന്നലെയാണ് ജുഡീ. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

‌ഇബ്രാഹീം മൗലവി കീഴടങ്ങിയതോടെ കേസിലെ 24 പ്രതികളിൽ 23 പേരും പിടിയിലായി. എട്ടാം പ്രതി നൗഫലാണ് ഇനി പിടിയിലാകാനുള്ളത്. ഇബ്രാഹിം മൗലവിക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒളിവിലായിരുന്ന ഇമാമിനു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു 2021 നവം. 15നാണ് ഭാര്യക്കൊപ്പം ബൈക്കിൽ ജോലിക്കു പോകുകയായിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത്, കാറിലെത്തിയ അഞ്ചംഗ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button