Latest NewsNewsIndia

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് 3 ഘട്ടമായി,ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുക. ജമ്മുവില്‍ ആദ്യ ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം- ഒക്ടോബര്‍ 1നും നടക്കും. ഒക്ടടോബര്‍ ഒന്നിനാണ് ഹരിയാനയിലെ വോട്ടെടുപ്പ് നടക്കുക.

Read Also: ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല: കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടര്‍മാരില്‍ 3.71 ലക്ഷം പുതുമുഖ വോട്ടര്‍മാരാണ്.169 ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക. ഹരിയാനയില്‍ 2.01 കോടി വോട്ടര്‍മാരുണ്ട്. 20,0629 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. 85 വയസ്സില്‍ മേലുള്ളവര്‍ക്ക് വീടുകളില്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

ജമ്മുകശ്മീരില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ശക്തമായ സുരക്ഷ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഉത്സവ അന്തരീക്ഷത്തില്‍ ഭിതിയില്ലാതെ വോട്ട് ചെയ്യാന്‍ ജമ്മു കാശ്മീരില്‍ സാഹചര്യം ഒരുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പ് മാതൃകാപരമായി സംഘടിപ്പിക്കാന്‍ സാധിച്ചു.

കേരളത്തിലെ ഉപ-തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചില്ല. കേരളത്തില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. വയനാട്, പാലക്കാട്, ചേലക്കര ഉടനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button