KeralaLatest NewsNews

ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല: കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തം, സമൂഹമെന്ന നിലയ്ക്ക് ഒറ്റകെട്ടായി രംഗത്ത് ഇറങ്ങാന്‍ കഴിഞ്ഞു. ദുരന്തത്തിന് ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നും. ലക്ഷ്യമിടുന്നത് ലോകോത്തരമായ പുനരധിവാസം.

Read Also: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ സ്ഥലം കണ്ടെത്തണം. കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ കൃത്യമായി ഉണ്ടാകുന്നില്ല. ദേശീയ ഏജന്‍സികള്‍ കൂടുതല്‍ കൃത്യതയോടെ ആകാര്യങ്ങള്‍ നിര്‍വഹിക്കണം. സംസ്ഥാനം എന്ന നിലയ്ക്ക് കേരളവും പുതിയ ശ്രമങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button