Latest NewsNewsInternational

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്, യുഎസിന് എതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം

വാഷിങ്ടണ്‍: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.

Read Also: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

‘ബംഗ്ലാദേശ് കലാപത്തില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഈ സംഭവങ്ങളില്‍ യുഎസ് സര്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്.’- വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍-പിയറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗ്ലദേശ് സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും അദേഹം പറഞ്ഞു.

തന്നെ പുറത്താക്കുന്നതില്‍ യുഎസിന് പങ്കുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചതായി ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ അടുത്ത കൂട്ടുകാര്‍ വഴിയാണ് ഹസീന ഇക്കാര്യം അറിയിച്ചതെന്നായിരുന്നു പത്രങ്ങളുടെ വിശദീകരണം. എന്നാല്‍ ഹസീന അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, ഹസീനയുടെ നാലാം തിരഞ്ഞെടുപ്പ് വിജയം സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന നിലപാട് നേരത്തെ യുഎസ് സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button