കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് ഉരുള്‍പൊട്ടലിന് നൂറിലേറെ പ്രഭവകേന്ദ്രങ്ങളുണ്ടെന്ന് ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയതായി മന്ത്രി മുഹമ്മദ് റിയാസ്. വിദഗ്ധ സംഘം സ്ഥലത്ത് തിങ്കളാഴ്ച പരിശോധന നടത്തുമെന്നും സമഗ്ര പുനരധിവാസം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു
read also: സൗദിയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ നാല് പേര് മരിച്ചു
ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം. വീടുകള്‍ക്ക് സംഭവിച്ച കൃത്യമായ നാശനഷ്ടം, എത്ര വീടുകള്‍ വാസയോഗ്യമല്ലാതായി എന്നതിന്റെ കണക്ക് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടർന്ന് നാല് ഗ്രാമപഞ്ചായത്തുകളിലെ പുഴകളില്‍ കല്ലുകളും മരങ്ങളും അടിഞ്ഞത് നീക്കം ചെയ്യാനും കളക്ടർക്ക് നിർദേശം നല്കി.
Post Your Comments