Latest NewsNews

സൗദിയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

അല്‍ബാഹ- തായിഫ് റോഡിലാണ് അപകടം നടന്നത്.

സൗദി: വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേർ മരിച്ചു. സൗദിയിലെ അല്‍ബഹക്ക് സമീപത്തുണ്ടായ അപകടത്തിൽ മലയാളിയായ കോഴിക്കോട് സ്വദേശി ജോയല്‍ തോമസ് (28) ആണ് മരിച്ചത്.

അല്‍ബാഹ- തായിഫ് റോഡിലാണ് അപകടം നടന്നത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരാണ് മരിച്ചത്. ഉത്തർപ്രദേശ്‌, സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റ് മൂന്ന് പേർ. ‌

read also: യുവ ഡോക്ടരുടെ കൊലപാതകം: പ്രതിയെ മൂന്നു ഭാര്യമാ‍ര്‍ ഉപേക്ഷിച്ചത് ലൈംഗിക വൈകൃതം കാരണം

പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇതിന് പിന്നാലെ വാഹനം കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button