Latest NewsKeralaNews

കാറില്‍ കടത്തുകയായിരുന്ന അനധികൃത മദ്യവുമായി സിപിഎം നേതാവ് പിടിയില്‍

കൊല്ലം: കാറില്‍ കടത്തുകയായിരുന്ന 54 ലിറ്റര്‍ അനധികൃത മദ്യവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എക്‌സൈസ് പിടിയില്‍. വടവന്നൂര്‍ കുണ്ടുകാട് ചാളയ്ക്കല്‍ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് കൊല്ലങ്കോട്-പുതുനഗരം പാതയില്‍ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന് മുന്‍പില്‍വെച്ചാണ് മദ്യം പിടികൂടിയത്.

Read Also: ഹിമാചലിലെ മേഘവിസ്‌ഫോടനംത്തില്‍ 16 മരണം, 37 പേരെ കാണാനില്ല

അരലിറ്റര്‍ വീതമുള്ള 108 കുപ്പികള്‍ ആറ് കെയ്‌സുകളിലാക്കി കാറിന്റെ പിന്നില്‍വെച്ച് കടത്തുകയായിരുന്നു. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതല്‍വിലയ്ക്ക് വില്‍ക്കാനാണ് മദ്യം കടത്തിയത്. ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മദ്യക്കടകളില്‍നിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

എവിടെയോ വ്യാജമായി നിര്‍മിച്ചതാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button