
കോഴിക്കോട്: പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ പിടിയില്‍. കട്ടിപ്പാറ സ്വദേശി എൻ. പി ബഷീർ (55), സ്വഹാബ് (18), മുഹമ്മദ് റാഷിദ് (18) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ നാല് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ഇവർ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൗണ്‍സിലിംഗിനായി കൊണ്ടുപോയപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. തുടർന്ന് ഇൻസ്‌പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂവരും പിടിയിലാവുകയായിരുന്നു.
Post Your Comments