Latest NewsNewsInternational

ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്‍: മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇസ്രായേലിന് സംരക്ഷണം ഒരുക്കുന്നതിനും, മേഖലയില്‍ വിന്യസിച്ചിട്ടുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന്റേയും ഭാഗമായിട്ടാണ് നീക്കം.

Read Also: ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയത് 2019ല്‍

പ്രദേശത്തേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാനും, സീനിയര്‍ കമാന്‍ഡറുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നീക്കം. മേഖലയില്‍ സംഘര്‍ഷ സാധ്യത ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും, ഇസ്രായേലിന് പ്രതിരോധം ഒരുക്കാനുള്ള പ്രതിബദ്ധത തങ്ങള്‍ക്കുണ്ടെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി സബ്രീന സിംഗ് പറഞ്ഞു.

ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ഹിസ്ബുള്ളയും ഇറാനും പ്രഖ്യാപിച്ചത്. എന്നാല്‍ ഇറാനില്‍ നിന്നും ഹിസ്ബുള്ള ഭീകരരില്‍ നിന്നുമുള്ള ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും, തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കുമെന്നണ്ുമാ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button