KeralaLatest NewsNews

വയനാട്ടിലെ ദുരന്തഭൂമിയില്‍ തെരച്ചിലിന് വെല്ലുവിളിയായി മഴയ്‌ക്കൊപ്പം കനത്ത മൂടല്‍മഞ്ഞും

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാഹചര്യമാണ് ഇവിടെ. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടല്‍മഞ്ഞ് തടസമായി വന്നിരിക്കുന്നത്.

Read Also: ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ഇല്ലാതായി ചൂരല്‍മല അങ്ങാടി; 2018നു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തം

ദുരന്തത്തില്‍ ഇതുവരെ 107 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വിംസ് ആശുപത്രിയില്‍ ഒരു പുരുഷന്റെ മൃതദേഹം എത്തിച്ചു. ഇവിടെ ആകെ 10 മൃതദേഹങ്ങളാണ് ഇപ്പോഴുള്ളത്. ആകെ 82 പേര്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരില്‍ 35 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിലുള്ള 5 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങള്‍ വീതമുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 30 മൃതദേഹങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button