
തൃശ്ശൂർ: എംഡിഎംഎയുമായി സ്‌കൂബ ഡൈവർ പിടിയില്‍. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട തേലപ്പള്ളിയില്‍ വെച്ച് 20 ഗ്രാം എംഡിഎംഎയുമായി മോട്ടോർ സൈക്കിളില്‍ വരവേയാണ് യുവാവ് പോലീസിന്റെ കസ്റ്റഡിയിലായത്.
തൃശൂർ മേഖലയില്‍ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് ശ്യാം. തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറല്‍ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
Post Your Comments