Latest NewsNewsIndia

അടിയൊഴുക്ക് വന്‍ വെല്ലുവിളി:അര്‍ജുന്‍ രക്ഷാദൗത്യത്തിന് ഇറങ്ങിയ ഈശ്വര്‍ മല്‍പെ സംഘം നദിയില്‍ നിന്ന് അതിവേഗം തിരിച്ചുകയറി

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോള്‍ നദിയില്‍ നിന്ന് സിഗ്‌നല്‍ കിട്ടിയ നാലാമത്തെ സ്‌പോട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. നദിയിലുള്ള മണ്‍കൂനയിലെത്തി കുന്ദാപുരയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. തെരച്ചില്‍ സംഘത്തിലെ തലവന്‍ ഈശ്വര്‍ മല്‍പെ നദിയില്‍ മുങ്ങിയെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. പല തവണ മുങ്ങിയെങ്കിലും ഈശ്വര്‍ മല്‍പെ അതിവേഗം തിരിച്ചുകയറിയെന്നാണ് വിവരം.

Read Also: ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്, കുഴല്‍പണ സംഘം വഴിയും പണം കൈമാറി: തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതിനിടെ, ഗംഗാവലി പുഴയുടെ അടിയില്‍ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്‌നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയില്‍ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിന്‍ ഭാഗികമായി തകര്‍ന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button