
ഇടുക്കി: മൂന്ന് വയസുകാരന് വിഷം നല്‍കിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ഇടുക്കി കമ്പംമേട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോള്‍ (24) ആണ് മരിച്ചത്. മകൻ ആരോമല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബ പ്രശ്നത്തെ തുടർന്നാണ് യുവതി മകനുമൊത്ത് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയില്‍ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആര്യയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments