Latest NewsKeralaNews

മണപ്പുറത്തെ 20 കോടിയുടെ തട്ടിപ്പ്: ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂര്‍ത്തിനും ആഡംബരത്തിനും

തൃശൂര്‍: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹന്‍ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂര്‍ത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2 കോടിയുടെ ഓണ്‍ലൈന്‍ റമ്മി ഇടപാട് വിവരങ്ങള്‍ ധന്യയോട് ഇന്‍കം ടാക്‌സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

Read Also: മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ധന്യ 20 കോടി തട്ടിയത് 5 വര്‍ഷം കൊണ്ട്,യുവതിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ്

വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ 19.94 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് ധന്യ മോഹന്‍ പണം തട്ടിയത്. 18 വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ടാണെന്ന് കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ 19.94 കോടി തട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button