തൃശൂർ: ബാങ്ക് കൊളളയടിയ്ക്കാൻ പെട്രോളുമായെത്തി പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ലിജോക്ക് കടം 75 ലക്ഷം രൂപ. ഓണ്‍ലൈന്‍ റമ്മി കളിച്ചാണ് തനിക്ക് ഇത്രയും കടം വന്നതെന്ന് ലിജോ പൊലീസിനോട് വ്യക്തമാക്കി. ഈ കടം തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നും ലിജോ പറഞ്ഞു.
ഓണ്‍ലൈന്‍ റമ്മി കളിച്ച് കയ്യിലെ പണം തീര്‍ന്നതോടെ കൂട്ടുകാരുടെ കയ്യില്‍ നിന്നും വന്‍തോതില്‍ പണം കടം വാങ്ങി കളി തുടരുകയായിരുന്നു. ആ പണവും നഷ്ടമായി. അമ്പത് ലക്ഷം രൂപ റമ്മി കളിയിലൂടെയാണ് പോയത്.
ഖുശ്ബുവിനെതിരെ അധിക്ഷേപ പരാമർശം: പാർട്ടി വക്താവിനെതിരെ നടപടിയുമായി ഡിഎംകെ
ഇതോടൊപ്പം 23 ലക്ഷം ഭവന വായ്പകൂടി ഉൾപ്പെടുത്തി മൊത്തം 75 ലക്ഷം രൂപയുടെ ബാധ്യതയാണ് തനിക്കുള്ളതെന്ന് ലിജോ പൊലീസിനോട് പറഞ്ഞു. ഇയാളുടെ മാഴി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വധശ്രമം, കവര്‍ച്ചാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അത്താണി ഫെഡറല്‍ ബാങ്കില്‍ ലിജോ പെട്രോളുമായി എത്തിയത്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ലിജോയുടെ പദ്ധതി. ജീവനക്കാര്‍ മാത്രമുള്ള സമയത്താണ് അകത്ത് കയറിയത്.
ഛത്തീസ്ഗഢിൽ മൂന്ന് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന
തുടര്‍ന്ന്, അസിസ്റ്റന്റ് മാനേജര്‍ ഇരിക്കുന്നിടത് എത്തി കൈയിൽ കരുതിയിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന്, പണവും ലോക്കറുകളുടെ ചാവികളും ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇതോടെ ബാങ്ക് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Post Your Comments