Latest NewsNewsIndia

യൂട്യൂബര്‍ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമൻസ്

ജില്ലാ ജഡ്ജി ഗുഞ്ജൻ ഗുപ്തയുടേതാണ് ഉത്തരവ്.

ന്യൂഡല്‍ഹി: മുംബൈയിലെ ബിജെപി നേതാവ് സുരേഷ് കാരംഷി നഖ്വ സമർപ്പിച്ച മാനനഷ്ടക്കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമൻസ്. ജില്ലാ ജഡ്ജി ഗുഞ്ജൻ ഗുപ്തയുടേതാണ് ഉത്തരവ്.

നഖ്വയെ അക്രമാകാരിയെന്ന് ധ്രുവ് റാഠി വിശേഷിപ്പിച്ചുവെന്നാണ് ഹർജിയില്‍ പറയുന്നത്. ബിജെപിയുടെ മുംബൈ യൂണിറ്റിന്റെ വക്താവാണ് സുരേഷ് കാരംഷി നഖ്വ. ജൂലൈ ഏഴിന് “My Reply to Godi Youtubers | Elvish Yadav | Dhruv Rathee” എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നഖ്വയ്‌ക്കെതിരെ പരാമർശമുണ്ടായത്.

read also: താരങ്ങൾക്ക് നേരെ അശ്ലീല പ്രയോഗങ്ങള്‍: ബാലയുടെ പരാതിയില്‍ ആറാട്ടണ്ണന് പൊലീസിന്റെ താക്കീത്

വീഡിയോയില്‍ തന്നെക്കുറിച്ച്‌ അടിസ്ഥാനഹിതമായ വാദങ്ങള്‍ ഉയർത്തിയിരുന്നു. ഇതുകാരണം സമൂഹത്തില്‍ നിന്നും അപമാനം നേരിട്ടുവെന്നും നഖ്വ ഹർജിയിൽ പറയുന്നു. ജനങ്ങളില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്ന ധ്രുവ് റാഠിയുടെ പരാമർശം ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കുമെന്നും നഖ്വ പറഞ്ഞു.

shortlink

Post Your Comments


Back to top button