കാര്‍വാര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. ഗംഗാവാലി നദിയില്‍ തീരത്തുനിന്നു 40 മീറ്റര്‍ മാറി 8 മീറ്റര്‍ ആഴത്തില്‍ ഒരു വസ്തുവിന്റെ സിഗ്‌നല്‍ ലഭിച്ചതാണു പ്രതീക്ഷ നല്‍കുന്നത്. ഈ ഭാഗത്താണ് നാവിക സേന ഇന്നു തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനായി കൂടുതല്‍ സേനയും രംഗത്തുണ്ട്.
അതേസമയം, ഐഎസ്ആര്‍ഒ നല്‍കിയ ഉപഗ്രഹദൃശ്യങ്ങളില്‍ വ്യക്തതയില്ലെന്ന് ഉത്തര കന്നഡ കലക്ടര്‍. ‘മണ്ണിടിച്ചിലിന് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. അപകടത്തിന് മുന്‍പുള്ള ദൃശ്യങ്ങളില്‍ വ്യക്തതയില്ല. എന്നാല്‍ അപകടശേഷമുള്ള ദൃശ്യങ്ങളില്‍ ചില സൂചനയുണ്ട്. ഇതുപ്രകാരമാകും ഇന്നത്തെ തിരച്ചില്‍’, കലക്ടര്‍ പറഞ്ഞു.
Post Your Comments