കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുകയാണ്. രക്ഷാ പ്രവർത്തനം താമസിച്ചത് ഞങ്ങളുടെ വിധിയായിരിക്കാമെന്ന് അർജുന്റെ സഹോദരി അഞ്ജു. അവനെക്കുറിച്ച് ഒരു ചെറിയ തുമ്പെങ്കിലും കിട്ടണം.
തിരച്ചിലില്‍ ചെറിയ വിട്ടുവീഴ്ച വന്നാല്‍ എല്ലാം നഷ്ടപ്പെടും. അവന്‍ ജീവനോടെ ഇല്ലെങ്കിലും തങ്ങളുടെ ഇത്രയുംദിവസത്തെ കാത്തിരിപ്പിനൊരു ഉത്തരം വേണമല്ലോയെന്നും അഞ്ജു പറഞ്ഞു.ഇനി അവനെ കാണാന്‍ പറ്റുമോയെന്നും ഏത് അവസ്ഥയിലാണ് അവനെ കിട്ടുകയെന്നും അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയിലൊന്നും വിശ്വാസമില്ല. മാധ്യമങ്ങളുടെ അടക്കം ഇടപെടല്‍ കൊണ്ടാണ് എല്ലാസന്നാഹങ്ങളും അവിടെ എത്തിയത്. ഇനിയും മാധ്യമങ്ങളുടെ പിന്തുണവേണം.
തിരച്ചിലില്‍ ചെറിയ വിട്ടുവീഴ്ച വന്നാല്‍ എല്ലാം നഷ്ടപ്പെടും. ലോറി അവിടെയുണ്ട്. വെള്ളത്തിലും കരയിലും തിരച്ചില്‍ വേണമെന്നും സഹോദരി പറഞ്ഞു.വന്നടിഞ്ഞ മണ്ണിലോ പുഴയിലോ അര്‍ജുനും വണ്ടിയും ഉണ്ടാവും, ഞങ്ങള്‍ക്ക് അവനെ കിട്ടിയേ തീരൂ.ഇന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഒരാഴ്ചയായിട്ടും എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ മെല്ലെപ്പോക്കെന്നും സഹോദരി ചോദിച്ചു.
Post Your Comments