ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആറാം ദിവസവും തുടരുന്നു. രക്ഷാപ്രവര്‍ത്തനം ആറാം മണിക്കൂറും പിന്നിട്ട് സജീവമായി തുടരുമ്പോഴും ആശാവഹമായ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇന്നലെ ലോറിയുണ്ടെന്ന് റഡാറില്‍ സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒന്നും തന്നെ ഇവിടെ നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Read Also: സംസ്ഥാനത്ത് വീണ്ടും നിപ മരണം: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരന്‍ മരിച്ചു
ഇന്നത്തെ രക്ഷാദൗത്യം തെരച്ചില്‍ ഗംഗാവാലി പുഴയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ഷിരൂരില്‍ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. റഡാറില്‍ ലോഹഭാഗം തെളിഞ്ഞ സ്ഥലത്താണ് മണ്ണ് മാറ്റി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇന്ന് 11 മണിയോടെ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സൈന്യം 2 മണിയോടെ ഷിരൂരിലെത്തുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെലഗാവിയില്‍ നിന്നാണ് 40 അംഗ സംഘം എത്തുന്നത്. അവിടെ കനത്ത മഴയായതിനാലാണ് സൈന്യത്തിന്റെ എത്തിച്ചേരല്‍ വൈകുന്നത്. അത്യാധുനിക ഉപകരണങ്ങളോടെയാണ് സൈന്യം എത്തുന്നത്.
Post Your Comments