Latest NewsNewsIndia

അര്‍ജുനെ കാത്ത് കേരളം, രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേയ്ക്ക്: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും

ഷിരൂര്‍: ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഷിരൂരിലെ അപകട സ്ഥലത്തുനിന്നു കൂടുതല്‍ മണ്ണ് മാറ്റിയുള്ള തിരിച്ചിലിന് കനത്ത മഴ വെല്ലുവിളിയാണ്. ഇന്നലെ നടത്തിയ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്താണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായാല്‍ കൂടുതല്‍ കൃത്യതയോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലോറിയുള്ള ഭാഗം കണ്ടെത്താന്‍ സാധിക്കും.

Read Also: അമ്പതിലേറെ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയെന്ന് സംശയം: കശ്മീരില്‍ കമാന്‍ഡോകളെ നിയോഗിച്ച് കേന്ദ്രം

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇന്നിറങ്ങും. ബെല്‍ഗാമില്‍ നിന്നുള്ള 60 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രാവിലെ മേഖലയില്‍ എത്തിച്ചേരുക. മണ്ണിടിച്ചില്‍ നടന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ള സൈനികരാണ് എത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണെന്നാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ പറയുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ അപകടസ്ഥലത്തേക്ക് എത്തും.

ഇന്നലെ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് രണ്ട് തവണയാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ നാല് ഇടങ്ങളിലാണ് ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button