Latest NewsKeralaNews

നിപ സംശയം: 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക. നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവന്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരവസ്ഥയിലാണ്.

Read Also: സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 24പേര്‍ക്ക് പരിക്ക്

നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. . അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു.

നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചു. ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. മൗലാന ആശുപത്രിയില്‍ ആദ്യം കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിക്കുകയായികുന്നു. സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button