കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നിപ ബാധ സംശയിക്കുന്നതിനാല്‍ 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും.
കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവന്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. കുട്ടിയുടെ സ്രവം പുനെ വൈറോറജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Leave a Comment