Latest NewsKeralaNews

ഫുള്‍ ടാങ്ക് പെട്രോളടിച്ച ശേഷം പണം നൽകാതെ പൊലീസ് ഉദ്യോഗസ്ഥൻ: ചോദ്യം ചെയ്ത ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു

കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സന്തോഷാണ് അതിക്രമം കാണിച്ചത്.

കണ്ണൂർ: പെട്രോള്‍ പമ്പിൽ പൊലീസുകാരന്റെ അതിക്രമം. ഫുള്‍ ടാങ്ക് ടാങ്ക് പെട്രോളടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം.

read also: തൃശൂരില്‍ മിന്നല്‍ ചുഴലി: വീടുകള്‍ തകര്‍ന്നു, വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു

കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സന്തോഷാണ് അതിക്രമം കാണിച്ചത്. പണം ചോദിച്ച പമ്പിലെ ജീവനക്കാരനായ പള്ളിക്കുളം സ്വദേശിയായ അനിലിനെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെയാണ് കൊണ്ടുപോയി. 2,100 രൂപയ്‌ക്ക് പെട്രോള്‍ അടിച്ചിട്ട് 1,900 രൂപ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയതെന്ന് അനില്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button