Latest NewsKeralaNews

തൃശൂരില്‍ മിന്നല്‍ ചുഴലി: വീടുകള്‍ തകര്‍ന്നു, വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു

കനത്ത മഴയെത്തുടർന്ന് തൃശൂരില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

തൃശൂർ: തൃശൂർ ജില്ലയില്‍ മിന്നല്‍ ചുഴലിയില്‍ വൻ നാശനഷ്ടം. വീടുകള്‍ തകർന്നു. ചെന്ത്രാപ്പിന്നി, ചാമക്കാല, എളവള്ളി എന്നിവിടങ്ങളിൽ ഇന്നുച്ചയോടെയാണ് മിന്നല്‍ ചുഴലിയുണ്ടായത്.

മിന്നല്‍ ചുഴലിയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകർന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതായും പ്രദേശവാസികള്‍ പറയുന്നു. എടവഴിപ്പുറത്ത് വീട്ടില്‍ മുത്തുവിന്റെ വീടിന്റെ മുകളിലേയ്ക്ക് മരം വീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.

read also: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ് തൊഴിലാളികള്‍

കനത്ത മഴയെത്തുടർന്ന് തൃശൂരില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മണിക്കൂറുകളില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്‌ടർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button