Latest NewsNewsIndia

അഞ്ചു വര്‍ഷം വരെ കരിയര്‍ ബ്രേക്ക് വന്ന വനിതകള്‍ക്കു വീണ്ടും തൊഴില്‍ അവസരമൊരുക്കി ഫെഡറല്‍ ബാങ്ക്

അഞ്ചു വര്‍ഷം വരെ കരിയര്‍ ബ്രേക്ക് വന്ന വനിതകള്‍ക്കു വീണ്ടും തൊഴില്‍ അവസരമൊരുക്കി ഫെഡറല്‍ ബാങ്ക്

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം വരെ കരിയര്‍ ബ്രേക്ക് വന്ന വനിതകള്‍ക്കു വീണ്ടും തൊഴില്‍ അവസരമൊരുക്കി ഫെഡറല്‍ ബാങ്ക്. ബാങ്ക് ജീവനക്കാര്‍ ആയിരുന്നവര്‍ക്കോ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ക്കോ ആണ് അപേക്ഷിക്കാന്‍ അവസരം നല്‍കിയത് . 1326 അപേക്ഷകളാണ് ലഭിച്ചത് . ഇതില്‍നിന്ന് ഓണ്‍ലൈന്‍ പരീക്ഷയും ഇന്റര്‍വ്യൂവും വഴി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. 3 വര്‍ഷം പ്രബോഷനു ശേഷം ഇവരെ ഓഫീസര്‍മാരായി നിയമിക്കും.

വിവാഹശേഷവും പ്രസവശേഷവും സ്ത്രീകളില്‍ പലര്‍ക്കും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. പിന്നീടു തിരിച്ചുവരാന്‍ ആഗ്രഹിച്ചാലും അവര്‍ക്കു മികച്ച അവസരം ലഭിക്കാറില്ല. ഇതിനു പരിഹാരമെന്ന നിലയിലാണ് ഇത്തരം പദ്ധതി ആവിഷ്‌കരിച്ചതെന്ന് ബാങ്ക് ചീഫ് എച്ച്ആര്‍ ഓഫിസര്‍ എന്‍.രാജനാരായണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button